ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര സപ്താഹം അഞ്ചാംദിനത്തില്‍ ഭക്തജനപ്രവാഹം.
തളിപ്പറമ്പ്: ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹം ഇന്ന് അഞ്ചാം ദിനം വിശേഷ പരിപാടികളോടെ സമാപിച്ചു.
കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു.
ബാലലീല, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, ഉദ്ദവദൂത്, രുഗ്മിണീ സ്വയംവരം എന്നിവയായിരുന്നു പാരയണ ഭാഗങ്ങള്‍.
യജ്ഞമണ്ഡപത്തില്‍ തൃകാലപൂജ, മഹാദേവി, മഹാവിഷ്ണു, ദക്ഷിണമൂര്‍ത്തി എന്നിവര്‍ക്കും നൈവേദ്യത്തോടെ പൂജകള്‍ നടന്നു.
രുഗ്മിണിയെ വിവാഹ പ്രായമായ പെണ്‍കുട്ടികള്‍ താലപ്പൊലിയോടെ യജ്ഞമണ്ഡപത്തിലേക്ക് ആനയിച്ചു. ശേഷം മംഗല്യ സിദ്ധിക്കായി സാരീപൂജ നടത്തി.
ഉച്ചക്ക് പ്രത്യേകമായ അന്നദാനസദ്യക്ക് 400 ലേറെ പേര്‍ പങ്കെടുത്തു. അപ്പം, മധുര പലഹാരങ്ങള്‍, പാല്‍പായസം, പഴം വസ്ത്ര പൂജ
പുഷ്പാഞ്ജലി, നെയ്‌വിളക്ക്, പറനിറക്കല്‍ എന്നിവയായിരുന്നു യജ്ഞവേദിയിലെ വഴിപാടുകള്‍.
ആചാര്യന്‍ ബ്രഹ്മശ്രീ.സതീശന്‍ തില്ലങ്കേരി, പാരായണം- നിര്‍മ്മല, പൂജ: രാധാകൃഷ്ണന്‍.
സപ്താഹയജ്ഞത്തിന്റെ ഭാഗമായി വൃക്ഷത്തൈനടീല്‍ ആചാര്യന്‍ സതീശന്‍ തില്ലങ്കേരി നിര്‍വ്വഹിച്ചു.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍ ആചാര്യന്‍ ബ്രഹ്മശ്രീ സതീശന്‍ തില്ലങ്കേരി നിര്‍വ്വഹിച്ചു.
യജ്ഞമണ്ഡപത്തില്‍ വൃക്ഷത്തൈ പൂജിച്ച ശേഷം പ്രദക്ഷിണമായി പടിഞ്ഞാറുവശത്തുള്ള വനശാസ്താവിന്റെ വലതു വശത്തുള്ള പുണ്യം പൂങ്കാവനത്തിന്റെ പുഷ്‌പ്പോദ്യാനത്തിലാണ് ഇലഞ്ഞി മരം നട്ടത്.
ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍, മെമ്പര്‍മാരായ ഇ.പി.ശാരദ, കെ.വി.അജയ്കുമാര്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാനൂറോളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു വൃക്ഷത്തൈനടീല്‍.