Skip to content
ഇടുക്കി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പല്ലിശ്ശേരി കെ.ജെ.യു ന്യൂസിന്റെ പത്രാധിപരാവും.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം.
കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)വിന്റെ പ്രതിമാസ ന്യൂസ് ബുള്ളറ്റിനാണ് കെ.ജെ.യു ന്യൂസ്.
സിനിമാമേഖലയിലെ അറിയാക്കഥകള്‍ പുറത്തുകൊണ്ടുവന്ന് സിനിമാ പത്രപ്രവര്‍ത്തനരംഗത്ത് വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമാണ് രത്‌നകുമാര്‍ പല്ലിശേരി എന്ന പല്ലിശ്ശേരി.
കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.
കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗമാണ്.