പാണപ്പുഴ വില്ലേജിലെ മിച്ചഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നു. നവംബര്‍ ഒന്നിന് ഏര്യം പ്രദേശത്ത് സര്‍വേ തുടങ്ങും-

പരിയാരം: പാണപ്പുഴ വില്ലേജിലെ മിച്ചഭൂമിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു.

പാണപ്പുഴ വില്ലേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിച്ചുകിട്ടിയ മിച്ചഭൂമി ഗുണ ഭോക്താക്കള്‍ക്ക് തങ്ങളുടെ പതിവ് വസ്തു അളന്നു കാണിച്ച് കൊടുക്കുന്നതിന്റെ ഭാഗമായി

ഇന്ന്(ശനിയാഴ്ച്ച)കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്താഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഗുണഭോക്താക്കളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

പാണപ്പുഴ ഏര്യം ദേശത്ത് റി:സ 5/1A, പാണപ്പുഴ ദേശത്ത് റി:സ 100/1A3, 55/4A എന്നീ സര്‍വ്വേ നമ്പറുകളില്‍പെട്ട ഭൂമികള്‍ സമയബന്ധിതമായി അളന്ന് നല്‍കുമെന്ന് തഹസില്‍ദാര്‍ കെ ബാലഗോപാലന്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഏര്യം ദേശത്ത് റി:സ 5/1A യില്‍ പെട്ട മിച്ചഭൂമിയുടെ സര്‍വ്വേ ജോലികള്‍ നവംബര്‍ ഒന്നിന് തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്നതാണ്.

അന്നേ ദിവസം ഇതില്‍ പെടുന്ന മുഴുവന്‍ ഗുണഭോക്താക്കളും പാണപ്പുഴ വില്ലേജില്‍ ഹാജരാകേണ്ടതാണെന്ന് പാണപ്പുഴ വിലേജ് ഓഫീസര്‍ അറിയിച്ചു (ഫോണ്‍-8547617022).തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് സര്‍വ്വേ നമ്പറുകളിലുള്ള ഭൂമികളിലെ സര്‍വ്വേ നടപടികള്‍ ആരംഭിക്കുന്നതാണ്.

യോഗം കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ ഉല്‍ഘാടനം ചെയ്തു. ഭൂരേഖ തഹസില്‍ദാര്‍ എസ്.എന്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.മോഹനന്‍, ടി വി സുധാകരന്‍, ജംഷീര്‍ ആലക്കാട്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി കമലാക്ഷന്‍, കടന്നപ്പള്ളി വില്ലേജ് ഓഫീസര്‍ ടി.എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

പാണപ്പുഴ വില്ലേജ് ഓഫീസര്‍ കെ അബ്ദുള്‍ കരീം നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനും പാണപ്പുഴ വില്ലേജ് ഓഫീസര്‍ കണ്‍വീനറുമായി ഒരു ജനറല്‍ കമ്മിറ്റിയും വിവിധ സര്‍വ്വേ നമ്പറുകളിലെ മിച്ചഭൂമിക്ക് പ്രത്യേകം പ്രത്യേകം കമ്മിറ്റിയും രൂപീകരിച്ചു.

കണ്‍വീനമാര്‍-1.നാരായണന്‍ ആലക്കാട് 9656004113(5/1A), 2. പ്രകാശന്‍ മാട്ടൂല്‍ 9400822569(100/1A3), 3.സി.ഗണേഷ് സി 9847005475(55/4A). ഗുണഭോക്താക്കള്‍ക്ക് മേല്‍ പറഞ്ഞവരെ ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അന്വേഷിക്കാമെന്ന് പാണപ്പുഴ വില്ലേജ് ഓഫീസര്‍ യോഗത്തെ അറിയിച്ചു.