Skip to content
രാജപുരം: പാണത്തൂരില്‍ വന്‍ പാന്‍മസാല വേട്ട, ഒരാള്‍ അറസ്റ്റില്‍.
പാണത്തൂര്‍ പനത്തടിയിലെ പള്ളാമ്പൈ വീട്ടില്‍ പി.മുഹമ്മദ്കുഞ്ഞിയുടെ മകന് എം.ഷംസുദ്ദീന്(54)നെയാണ് രാജപുരം എസ്.ഐ സി.സി.ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് രാത്രികാല പട്രോളിങ്ങിനിടെ കെ.എല്‍-59 ബി-0647 കാറില്‍ കടത്തുകയായിരുന്ന മൂന്ന് ചാക്കുകളില്‍ നിറച്ച 1690 പേക്കറ്റ് നിരോധിത പാന്‍മസാലകള്‍ പിടികൂടിയത്.
സീനിയര്‍ സി.പി.ഒ ദിലീപ്, ഡ്രൈവര്‍ സി.പി.ഒ മണികണ്ഠന് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.