പറങ്കിമല കയറിയിട്ട് 42 വര്‍ഷം
മലയാളത്തിന് മുഖവുര വേണ്ടാത്ത എഴുത്തുകാരനാണ് കാക്കനാടന്‍.
അദ്ദേഹത്തിന്റെ നിരവധി രചനകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.
ചില സിനിമകള്‍ക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി.
1975 ല്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ സംവിധാനത്തില്‍ വെളിച്ചം അകലെ, യുദ്ധഭൂമി എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചു.
കെ.ജി.ജോര്‍ജിന്റെ ഓണപ്പുടവയുടെ കഥ കാക്കനാടന്റേതാണ്.
യൗവ്വനംദാഹം, പറങ്കിമല, പാര്‍വ്വതി, പാറ, ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് എന്നീ സിനിമകളും കാക്കനാടന്റെ കഥകളെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കപ്പെട്ടത്.
പറങ്കിമല, അടിയറവ് എന്നീ പ്രശസ്ത നോവലുകള്‍ക്ക് ഭരതാണ് സിനിമാവിഷ്‌ക്കാരം നടത്തിയത്.
രണ്ടിനും തിരക്കഥയും സംഭാഷണവും കാക്കനാടന്‍ തന്നെയാണ് രചിച്ചത്.
പാര്‍വ്വതി എന്ന പേരിലാണ് അടിയറവ് സിനിമയായത്.
മഞ്ഞിലാസ് എന്ന ബാനറില്‍ പ്രസ്തങ്ങളായ 27 സിനിമകള്‍ നിര്‍മ്മിച്ച എം.ഒ.ജോസഫാണ് 1981 ല്‍ പറങ്കിമല നിര്‍മ്മിച്ചത്.
ജൂലായ് 10 നാണ് സിനിമ റിലീസ് ചെയ്തത്.
സൂര്യ, ബെന്നി എന്നീ പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കിയാണ് ഭരതന്‍ പറങ്കിമല ഒരുക്കിയത്.
നെടുമുടിവേണു, ടി.ജി.രവി, അച്ചന്‍കുഞ്ഞ്, ജോണി, ബഹദൂര്‍, സുകുമാരി, റാണി പത്മിനി എന്നിവരും പ്രധാനവേഷങ്ങളിലെത്തി.
വിപിന്‍ദാസ് ക്യാമറയും എന്‍.പി.സുരേഷ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.
ഭരതനും പത്മനാഭനും കലാസംവിധായകരായി.
എസ്.എ.നായരായിരുന്നു പോസ്റ്റര്‍ ഡിസൈനിംഗ്.
ഭരതന്‍ മനോഹരമായി സെക്‌സ് ചിത്രീകരിച്ച സിനിമകളിലൊന്നായിരുന്നു പറങ്കിമല.
2014 ല്‍ സേനന്‍ പള്ളാശ്ശേരി വീണ്ടും പറങ്കിമല ചലച്ചിത്രമാക്കി.
രണ്ട് സിനിമകളും കണ്ടാലറിയാം ഭരതന്‍ എത്രമാത്രം മഹാപ്രതിഭയായിരുന്നു എന്ന്.
ചലച്ചിത്ര റിലീസാണ് പറങ്കിമല പ്രദര്‍ശനത്തിനെത്തിച്ചത്.
ഗാനങ്ങള്‍-(രചന-പി.ഭാസ്‌ക്കരന്‍-സംഗീതം-ദേവരാജന്‍)
1-ഏലമേലം ഏലേലം ഏടറിയാ മാമല-പി.ശ്രീകാന്ത്, മാധുരി.
2-ജലലീലാ ജലലീലാ രാഗയമുനാ ജലലീലാ-യേശുദാസ്, മാധുരി.