ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം നേടിയ കരിമ്പം.കെ.പി.രാജീവനെ പരിയാരം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു.

പരിയാരം: മാധ്യമരംഗത്തെ നിദാന്ത ജാഗ്രതക്കും സത്യസന്ധതക്കുമുള്ള അംഗീകാരമാണ് മംഗളം തളിപ്പറമ്പ്
ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ലഭിച്ച ശ്രീശാസ്താ മാധ്യമ

പുരസ്‌ക്കാരമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയുമായ രാഘവന്‍ കടന്നപ്പള്ളി.

പുരസ്‌ക്കാരം നേടിയ രാജീവന് പരിയാരം പ്രസ്‌ക്ലബ്ബ് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് പപ്പന്‍ കുഞ്ഞിമംഗലം,

ജോ.സെക്രട്ടറിമാരായ ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, പ്രണവ് പെരുവാമ്പ, കരിമ്പം.കെ.പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുസ്‌ക്കാര ജേതാവായ രാജീവനെ രാഘവന്‍ കടന്നപ്പള്ളി പൊന്നാടയണിയിച്ചു അനുമോദിച്ചു.