പാതിരാവും പകല്‍വെളിച്ചവും@50
എം.ടിയുടെ രചനകളില്‍ നാലുകെട്ടിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന നോവലാണ് പാതിരാവും പകല്‍വെളിച്ചവും. 1950 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണിത്.

1974 ല്‍ മാര്‍ച്ച് 28 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്.
തയ്യില്‍ കുഞ്ഞിക്കണ്ടന്‍ ചെലവൂര്‍ പിക്‌ച്ചേഴസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് എം.ആസാദ്.
എം.ടിയുടെ ഒരു രചനക്ക് മറ്റൊരാള്‍ തിരക്കഥയും സംഭാഷണവും എഴുതിയ ഏക ചിത്രമാണ് പാതിരാവും പകല്‍ വെളിച്ചവും.
പ്രേംനസീര്‍, രാഘവന്‍, ജയഭാരതി, ബഹദൂര്‍. ശങ്കരാടി, എസ്.പി.പിള്ള, ബാലന്‍.കെ.നായര്‍, മാസ്റ്റര്‍ രഘു, അരുണ നിലമ്പൂര്‍ ആയിഷ, ശ്രീലത, നെല്ലിക്കോട് ഭാസ്‌ക്കരന്‍, അടൂര്‍ ഭവാനി, വാസുപ്രദീപ്, കെടാമംഗലം അലി, കുഞ്ഞാവ, ആര്‍.എസ്.പാവന എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
ക്യാമറ-വി.നവാസ്, എഡിറ്റിംഗ്-ജി.വെങ്കിട്ടരാമന്‍, കല-എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.നായര്‍, പി.എന്‍.മേനോന്‍. ഷീബ ഫിലാംസാണ് വിതരണം.
ഉപേക്ഷിച്ചു പോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ തിരസ്‌ക്കരിക്കുന്ന മകന്റെ കഥയാണ് സിനിമ. ഹിന്ദു-മുസ്ലിം പശ്ചാത്തലത്തിലാണ് കഥ. ഗോപിയും ഫാത്തിമയും പ്രണയബദ്ധരായെങ്കിലും ഗോപിയുടെ യാഥാസ്ഥിതിക കുടുംബം ആ വിവാഹത്തെ എതിര്‍ത്തു. ഗോപി മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ അതിനോടകം ഗര്‍ഭിണിയായ ഫാത്തിമ ഒരു കുഞ്ഞിനെ പ്രസവിച്ച് മൊയ്തീന്‍ എന്ന് പേരിട്ട് അവനെ വളര്‍ത്തി. അച്ഛന്‍ ജീവിച്ചിരിക്കെ തന്തയില്ലാത്തവനായി അവന്‍ വളരുന്നു-നിന്ദയും മാനഹാനിയും സഹിച്ച്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചാത്താപവുമായി തിരിച്ചു വരുന്ന അച്ഛനെ മകന്‍ സ്വീകരിക്കുന്നില്ല. സമൂഹം മൊയ്തീനോട് എന്ത് കാട്ടിയോ അത് അയാള്‍ അച്ഛനോട് തിരിച്ച് കാട്ടുന്നു.
അച്ഛനെ എതിര്‍ക്കുന്ന മകന്‍, പഴയകാലത്തെ ആശ്രയിക്കാത്ത പുതിയ കാലം, മാറ്റങ്ങളെ വരവേറ്റ് സ്വയംപര്യാപ്തമായ പുതിയ തലമുറ എന്നിങ്ങനെയുള്ള ഉപപാഠങ്ങളും കഥയിലുണ്ട്.
തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍. യൂസഫലി കേച്ചേരി എഴുതി കെ രാഘവന്‍ സംഗീതം പകര്‍ന്ന 4 ഗാനങ്ങളില്‍ കെപി ബ്രഹ്‌മാനന്ദന്‍ പാടിയ കണ്ണീരാറ്റിലെ തോണി പ്രശസ്തം.
ഗാനങ്ങള്‍-
1-ചോദ്യമില്ല, മറുപടിയില്ല-യേശുദാസ്.
2-കണ്ണീരാറ്റിലെ തോണി-ബ്രഹ്‌മാനന്ദന്‍.
3-മറിമാന്‍മിഴിയുടെ-യേശുദാസ്.
4-നട്ടുനനക്കാതെ-എസ്.ജാനകി.
