പട്ടുവം-മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: പട്ടുവം മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. മുതുകുടയില്‍ നടന്ന ചടങ്ങില്‍ എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

66 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിന് അനുവദിച്ചത്. 2021 ഫിബ്രവരി 23 ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടി വി രാജേഷ് നിര്‍വഹിച്ചു.
1444 മീറ്റര്‍ ദീര്‍ഘമുള്ള പ്രധാന റോഡും 60 മീറ്റര്‍ അനുബന്ധ റോഡുമടക്കം 1504 മീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് പൂര്‍ത്തികരിച്ചത്.
650 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയില്‍ ടാറിംഗും ബാക്കി ഭാഗം കോണ്‍ഗ്രീറ്റ് റോഡും, ആവശ്യമുള്ള ഭാഗങ്ങളില്‍ കലുങ്ക്, സംരക്ഷണഭിത്തി എന്നിവയും പൂര്‍ത്തികരിച്ചു. മത്സ്യബന്ധന തുറമുഖ വകുപ്പ് മുഖേനയാണ് പദ്ധതി പൂര്‍ത്തികരിച്ചത്.
തീരദേശ മേഖലയുടെ വികസനത്തിനു വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരദേശ റോഡ് നിര്‍മ്മാണവും നവീകരണവും സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പാക്കി വരുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. എം വിജിന്‍ എം.എല്‍.എ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ഹാര്‍ബര്‍ അസിഎഞ്ചിനിയര്‍ സംഗീത സോമനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആനക്കീല്‍ ചന്ദ്രന്‍ (ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്) എം സുനിത (ചെയര്‍പേഴ്‌സണ്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി, പട്ടുവം ഗ്രാമപഞ്ചായത്ത്) പി ബാലകൃഷ്ണന്‍, രമേശന്‍ കെ, സുബൈര്‍ കെ, ഷാജി, എന്‍, കുഞ്ഞികൃഷന്‍ പി എന്നിവര്‍ സംസാരിച്ചു.
