പയ്യന്‍സ് ടുഗദര്‍ ആദരസമ്മേളനം ഇന്നാരംഭിക്കും.
പിലാത്തറ: ചിത്ര-ശില്‍പ്പകലാ ഗ്രാമമായ കുഞ്ഞിമംഗലത്തെ കലാഗുരുവരന്‍മാരും പയ്യന്‍ ആര്‍ട്‌സ് എന്ന കലാപഠന കേന്ദ്ര സ്ഥാപകരായ കെ.ടി.നാരായണന്‍ മാസ്റ്റര്‍, പി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവരെ ജന്‍മനാട് ആദരിക്കുന്നു.

പയ്യന്‍സ് ടുഗദര്‍ എന്ന പേരില്‍ നടക്കുന്ന ഗുരുശിഷ്യ സഹപ്രവര്‍ത്തക സംഗമം ഇന്നാരംഭിക്കും.
നാളെയും മറ്റന്നാളും തുടരുന്ന സംഗമം കുഞ്ഞിമംഗലം സെന്‍ടല്‍ യു.പി.സ്‌കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4 ന് ചിത്രകാരന്‍ കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്യും. രോഷ്‌നി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
വിജയന്‍ അടുക്കാടന്‍ പ്രസംഗിക്കും. തുടര്‍ന്ന് അനുഭവങ്ങള്‍ പങ്കിടല്‍. ഗണേഷ്‌കുമാര്‍ സ്വാഗതവും എബി ബിജു നന്ദിയും പറയും.
നാളെ വൈകുന്നേരം 4.30 ന് നവോത്ഥാന മൂല്യങ്ങളും വര്‍ത്തമാന കേരളവും എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്തും.
വിജയന്‍ അടുക്കാടന്‍ അധ്യക്ഷത വഹിക്കും. ടി.എന്‍.മധു മാസ്റ്റര്‍ സ്വാഗതവും എം.പി.തിലകന്‍ നന്ദിയും പറയും.
7 ന് സാംസ്‌ക്കാരിക ഘോഷയാത്രയും തുടര്‍ന്ന് ആദര സമ്മേളനം ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാര്‍ത്ഥന അധ്യക്ഷത വഹിക്കും.
എം.വിജിന്‍ എം.എല്‍.എ മുഖ്യാതിഥിയാവും. കെ.ടി.നാരായണന്‍ മാസ്റ്റര്‍, പി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് സൂഫി സംഗീതരാവ്. വാര്‍ത്താ സമ്മേളനത്തില്‍ വിജയന്‍ അടുക്കാടന്‍, എം.പി.തിലകന്‍, ടി.എന്‍.മധുമാസ്റ്റര്‍, റോഷ്‌നി വിനോദ്, വി.വി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
