പി.ചന്ദ്രകുമാര്‍ ശിഷ്യന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും

കൊച്ചി: പി.ചന്ദ്രകുമാര്‍ ശിഷ്യനായ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും അഭനയിക്കുന്നു.

ഹൃദയപൂര്‍വ്വം എന്ന പുതിയ സിനിമയിലുംഒരു വേഷത്തില്‍പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ചന്ദ്രകുമാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ചന്ദ്രകുമാര്‍ തുടരും എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തുവന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ആദ്യത്തെ രംഗത്തുതന്നെ മോഹന്‍ലാലിനോടൊപ്പം അംബാസിഡന്‍ കാറില്‍ സ്വാമിയായി മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വേഷത്തിലാണ് ചന്ദ്രകുമാര്‍ അഭിനയിച്ചത്.

മലയാളത്തിലും ഹിന്ദി ഉള്‍പ്പെടെ ഇതരഭാഷകളിലുമായി നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്ത പി.ചന്ദ്രകുമാര്‍ 19-ാം വയസിലാണ് ആദ്യത്തെ സിനിമയായ മനസൊരുമയില്‍ സംവിധാനം ചെയ്തത്.

ചന്ദ്രകുമാറിന്റെ സഹസംവിധായകനായിട്ടാണ് സത്യന്‍ അന്തിക്കാട് സംവിധാന രംഗത്തേക്ക് കടന്നത്.

അഭിനയം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നടനും സംവിധായനും ക്യാമറാമാനുമായ പി.സുകുമാര്‍, നടന്‍ പി.ഉണ്ണികൃഷ്ണന്‍, പരേതനായ സംവിധായകന്‍ പി.ഗോപികുമാര്‍ എന്നിവര്‍ ചന്ദ്രകുമാറിന്റെ സഹോദരങ്ങളാണ്.

തുടരും സിനിമയില്‍ തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഭാരതിരാജയും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.