ഭരണപക്ഷത്തെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നിന്ന് അതിനെ പ്രതിരോധിക്കാന്‍ ചാടിയെഴുന്നേല്‍ക്കുന്ന പി.സി.നസീര്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷവും തന്റെദൗത്യം ഭംഗിയാക്കിയിട്ടുണ്ട്.
തളിപ്പറമ്പ് നഗരസഭയിലെ നിലവിലുള്ള ഭരണ സമിതിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പുരുഷന്‍മാരില്‍ ഏക കൗണ്‍സിലറും ഇദ്ദേഹമാണ്.
കഴിഞ്ഞ 5 വര്‍ഷക്കാലം കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ പക്ഷത്തിന് നേരെ വന്ന പ്രതിപക്ഷ ആരോപണങ്ങളെല്ലാം പ്രതിരോധിക്കുന്നതിലും തിരിച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതിലും മികച്ച പ്രകടനമാണ് നസീറിന്റേത്.
കഴിഞ്ഞ രണ്ട് ഭരണ സമിതിയിലും ഞാറ്റുവയല്‍ വാര്‍ഡിനേയും ആസാദ് നഗര്‍ വാര്‍ഡിനേയും പ്രതിനിധീകരിച്ച നസീര്‍ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വാര്‍ഡിലുള്ള മുഴുവന്‍ ആളുകളുടെയും പ്രശംസ പിടിച്ച് പറ്റാനും കഴിഞ്ഞിട്ടുണ്ട്.
കൊങ്ങായി മുസ്തഫയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മുക്കോല വാര്‍ഡിനെ പ്രതിനിധീകരിച്ചാണ് ആദ്യമായി കൗണ്‍സിലര്‍ ആവുന്നത്.
ഒന്നരവര്‍ഷകാലത്തോളം ആദ്യം കൗണ്‍സിലറായി. മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ ജന.സെക്രട്ടെറിയെന്ന നിലയില്‍ പ്രക്ഷോഭസമരങ്ങളിലും പി.സി മുന്‍പന്തിയിലായിരുന്നു.
ഒരു പതിറ്റാണ്ടിന് ശേഷം ജന്‍മസ്ഥലമായ മുക്കോലയില്‍ നിന്ന് വീണ്ടും മത്സര രംഗത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും മുക്കോല നിവാസികളും നസീറിന് വലിയ വിജയം നല്‍കാനുള്ള ഒരുക്കത്തിലാണ്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പി.സി.നസീര്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.