ഇവിടെ രണ്ട് ബൂത്തുകളാണ് മുക്കോല വാര്‍ഡിനായി ഒരുക്കിയിട്ടുള്ളത്.
പി.സി.നസീര്‍-
മുസ്ലിം യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ല ജന.സെക്രട്ടെറിയായി പ്രവര്‍ത്തിക്കുന്ന പി.സി.നസീര്‍ ഇത് നാലാംതവണയാണ് നഗരസഭയിലേക്ക് മല്‍സരിക്കുന്നത്.
2014 ല്‍ കൊങ്ങായി മുസ്തഫയുടെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുക്കോല വാര്‍ഡില്‍ നിന്നും നഗരസഭയിലേക്ക് മത്സരിച്ച് ആദ്യ വിജയം.
2015 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഞാറ്റുവയല്‍ വാര്‍ഡില്‍ നിന്നും 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആസാദ് നഗര്‍ വാര്‍ഡില്‍ നിന്നും നഗര സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1992-1993 കാലഘട്ടത്തില്‍ മുത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയരംഗത്തെ പ്രവേശനം.
1996 ല്‍ പത്താംക്ലാസില്‍ ലീഡറായി ജയിച്ച് മത്സരരംഗത്ത് തുടക്കം. സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
3 വര്‍ഷം തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടറായിരുന്നു.
യൂത്ത് ലീഗ് മുക്കോല ശാഖാ സെകട്ടറിയായി തുടങ്ങി മുനിസിപ്പല്‍ മണ്ഡലം ഭാരവാഹിയായി.
സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നു.
നഗരസഭ കൗണ്‍സിലറെന്ന നിലയില്‍ പവന്‍മാറ്റ് പ്രവര്‍ത്തനം കാഴ്ച്ചവെച്ച കൗണ്‍സിലറാണ് പി.സിയെന്ന് എതിരാളികള്‍ക്ക് പോലും സമ്മതിക്കാതിരിക്കാന്‍ പറ്റില്ല.
പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ഒടിച്ചുമടക്കി തിരിച്ചുകൊടുക്കുന്ന പി.സി.യുടെ കൗണ്‍സില്‍ യോഗങ്ങളിലെ പ്രകടനം ഗംഭീരമായിരുന്നു.
പി.ഗോകുല്‍ പെരുന്തട്ട
കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രി ജീവനക്കാരനാണ് പുഴക്കുളങ്ങര സ്വദേശിയായ പി.ഗോകുല്‍. ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് മേഖല പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമാണ്.
മഹേന്ദ്രന്‍ തൂണോളി
ബി.ജെ.പിയുടെ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയാണ് മഹേന്ദ്രന്‍. തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്നു. കാര്യമ്പലം സ്വദേശിയാണ്.