ബംബറടിക്കണ്ട–മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫായാല്‍മതി-

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയക്കളി എന്തായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയം വീണ്ടും പൊതുജന ചര്‍ച്ചയിലാകാന്‍ ഇത് കാരണമായി.

ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആര്‍എ ഇതിന് പുറമെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റു ക്വാര്‍ട്ടേഴ്‌സുകളും.

കേള്‍ക്കുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന ആനുകൂല്യമാണെന്ന് ധരിക്കരുത്.

കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ലഭിക്കുന്ന പ്രതിഫലമാണ് ഇതൊക്കെ.

മന്ത്രിമാര്‍ക്ക് യോഗ്യത നിര്‍ബന്ധമല്ല. ജനപ്രതിനിധികളായ അവര്‍ക്ക് ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിഭാഗത്തില്‍നിന്നല്ല.

എന്നാല്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ഹെഡില്‍നിന്നാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷനും അതില്‍ കുറഞ്ഞാല്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുമാണ്.

ശമ്പള സ്‌കെയില്‍ പ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിര്‍ബന്ധമാണ്.

അഞ്ചുവര്‍ഷത്തേക്ക് നിയമനമുള്ളു അവര്‍ക്ക്. പക്ഷേ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്‍ഷന്‍ കൊടുക്കും.

ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തില്‍ അയോഗ്യരായവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരായതിന്റെ പേരില്‍ നിയമനം ലഭിക്കുന്നു.

 സെക്രട്ടറിയും അഡീഷണല്‍  സെക്രട്ടറിയുമൊക്കെ ആയാല്‍ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം.

എന്തിനേറെ വെറും രണ്ട് വര്‍ഷം മാത്രം സര്‍വീസിലിരുന്നാല്‍ പോലും മൂന്ന് വര്‍ഷത്തെ സര്‍വീസ് കണക്കാക്കി പെന്‍ഷനും ആനുകൂല്യങ്ങളും വേറെ.

നിലവില്‍ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേര്‍ന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്‌സണല്‍ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും.

ഇവര്‍ക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ് ബാധ്യത.

പേഴ്‌സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ െ്രെപസാണ് െ്രെപവറ്റ് സെക്രട്ടറി, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ െ്രെപവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകള്‍.

കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വര്‍ഷങ്ങളുടെ സര്‍വീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലിന് തുല്യമാണ് െ്രെപവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്‌കെയിലെന്ന് കേട്ടാല്‍ ഞെട്ടരുത്.

ഇത് ഏകദേശം 1,07,800 1,60,000 വരെ വരും. ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ് പരമാവധി 50200 രൂപവരെ.

70,000 രൂപയ്ക്ക് മുകളില്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക.

77,000 ന് മുകളിലാണെങ്കില്‍ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന് 26 പേഴ്‌സണല്‍ സ്റ്റാഫുകളുണ്ട്.

പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും. ഇവരെ നിയമിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സിയോ റിക്രൂട്ട്‌മെന്റ് സംവിധാനമോ അല്ല.

യോഗ്യതകള്‍ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം. ഇത്തവണ 362 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു എന്നോര്‍ത്ത് ആശ്വസിക്കാം.

കാരണം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 623 പേരായിരുന്നു മന്ത്രിമാര്‍ക്കും കാബിനറ്റ് പദവിയിലുള്ളവരുടെ എണ്ണം എന്നോര്‍ത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാനാകും.

28 പേര്‍ വരെ പേഴ്‌സണല്‍ സ്റ്റാഫ് ആകാമെന്നാണ് ചട്ടം. 1994ന് മുമ്പ് വരെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നില്ല.

കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്റ്റംബര്‍ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരമാവധി പെന്‍ഷന്‍ ലഭിക്കാന്‍ 30 വര്‍ഷവും കുറഞ്ഞ പെന്‍ഷന്‍ ലഭിക്കാന്‍ മൂന്നുവര്‍ഷമെങ്കിലും പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിക്കണം.

എന്നാല്‍ 29 വര്‍ഷത്തിലധികം സര്‍വീസുണ്ടെങ്കിലം 30 വര്‍ഷം തികഞ്ഞില്ലെങ്കിലും പരമാവധി പെന്‍ഷന്‍ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇതേപോലെ മൂ്ന്നു വര്‍ഷം തികഞ്ഞില്ലെങ്കിലും അങ്ങനെ കണക്കാക്കി കുറഞ്ഞ പെന്‍ഷനും അനുവദിക്കാം.

ഈ സാധ്യത മുതലാക്കി ഒരു മന്ത്രിക്ക് രണ്ട് തവണ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റിയ ചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്.

ഇങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷനായ 2400 രൂപയും ഡിആറും ലഭിക്കും. ഭാവിയില്‍ പെന്‍ഷന്‍ പുതുക്കുമ്പോള്‍ ഇതിന്റെ ആനുകൂല്യവും ലഭിക്കും.

ഗവര്‍ണര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെന്നപോലെ സംസ്ഥാനത്തെ ഗവര്‍ണറിനും പേഴ്‌സണല്‍ സ്റ്റാഫുകളുണ്ട്.

ഇതില്‍ നിയമനം നടത്തുന്നത് സര്‍ക്കാരാണ്. മന്ത്രിമാര്‍ക്കെന്നതുപോലെ രാഷ്ട്രീയക്കാരെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയമിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും രാഷ്ട്രീയ സംഘടനയില്‍ സജീവമായി പ്രവര്‍ത്തുക്കുന്നയാള്‍ക്ക് ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് ആകാന്‍ സാധിക്കില്ല.

ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് ആകുന്നവരേ പറ്റി അന്വേഷണ റിപ്പോര്‍ട്ടടക്കം പരിഗണിച്ചാണ് നിയമനം നടത്തുക.

ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന ആളിന് നിയമനം നല്‍കുന്ന രീതിയുമുണ്ട്. ഗവര്‍ണറിന്റെ ഓഫീസിലെ ഭൂരിഭാഗം നിയമനങ്ങളും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷനാണ്.

കേരള ഗവര്‍ണറിന്റെ സെക്രട്ടേറിയേറ്റ്, ഹൗസ് ഹോള്‍ഡ്, ഡിസ്‌പെന്‍സറി എന്നിങ്ങനെ ആയി 151 സ്റ്റാഫുകളാണ് നിലവിലുള്ളത്.

ഹരി എസ് കര്‍ത്തായുടെ നിയമനം ഉള്‍പ്പെടാതെയുള്ള കണക്കാണ് ഇത്. ഇതില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്തുന്നവര്‍ അതിന്റെ കാലാവധി കഴിയുമ്പോള്‍ തിരികെ സംസ്ഥാന സര്‍വീസിലേക്ക് മടങ്ങി പോകും.

ഇതില്‍ പെടാത്ത ഹരി എസ് കര്‍ത്തായുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തിക ഗവര്‍ണറുടെ കാലാവധി അവസാനിക്കുമ്പോള്‍ മാറും.

ഇത് പുതിയതായി സൃഷ്ടിച്ച തസ്തികയാണ്. ഇത്തരം സ്റ്റാഫ് നിയമനങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരമാണ്.

പോലീസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന ആളിന് സര്‍ക്കാര്‍ നിയമനം നല്‍കുകയാണ് ചെയ്യുക. ഇവരുടെ ശമ്പളവും മറ്റും സര്‍ക്കാര്‍ ആണ് വഹിക്കുന്നത്.