ക്യൂ തെറ്റിച്ച് പെട്രോള്‍-പെട്രോള്‍പമ്പ് ജീവനക്കാരന് മര്‍ദ്ദനം

തളിപ്പറമ്പ്: ക്യൂ തെറ്റിച്ച് പെട്രോള്‍ നല്‍കിയെന്നാരോപിച്ച് പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മന്ന എന്‍.എഫ് ഫ്യൂവല്‍സിലെജീവനക്കാരന്‍ കുറ്റിക്കോല്‍ പാറാട്ടെ
ചക്കന്റകത്ത് അബ്ദുള്‍ലത്തീഫിനാണ്(45)മര്‍ദ്ദനമേറ്റത്.

23 ന് രാവിലെ 11.30 നായിരുന്നു സംഭവം.

പെട്രോല്‍ അടിക്കാനെത്തിയ കെ.എല്‍-13 ഇ-9393 നമ്പര്‍ ഓമ്‌നി വാന്‍ ഓടിച്ച കെ.സിനാനെതിരെയാണ് കേസെടുത്തത്.

തള്ളിയിടുന്നതിടയില്‍ നിലത്ത് വീണ് ലത്തീഫിന് തലക്ക് പരിക്കേറ്റിരുന്നു.