പി.ജി.മലപ്പട്ടം(91) നിര്യാതനായി.

ഭൗതിക ശരീരം ഉച്ചക്ക് 1 മണി വരെ കൊവുന്തലയിലെ വീട്ടില്‍. തുടര്‍ന്ന് സംസ്‌കാരം ഇന്ന് 13-12-2023 ബുധന്‍ മലപ്പട്ടം പൊതുശ്മശാനത്തില്‍.

ശ്രീകണ്ഠപുരം: പി.ജി.മലപ്പട്ടം (പുത്തലത്ത് ഗോവിന്ദന്‍-91) നിര്യാതനായി.

കവി, കഥാകൃത്ത്, സംഘാടകന്‍, പത്ര റിപ്പോര്‍ട്ടര്‍, യുക്തിവാദി, പ്രസംഗകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ പി ജി മലപ്പട്ടം, കേരളയുക്തിവാദിസംഘം, എന്‍.ജി.ഒ അസോസിയേഷന്‍, കേരളാസ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍, സംസ്ഥാന ഓഥേഴ്സ് ഫോറം, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം തുടങ്ങിയ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ദീര്‍ഘകാലം സുദിനം ദിനപത്രം ശ്രീകണ്ഠാപുരം ലേഖകനായിരുന്നു.

ഇരുപതിലധികം വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം മലപ്പട്ടം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിന്ന് വിരമിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഭാര്യമാര്‍: ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്‌റില്‍ നിന്ന് വിരമിച്ച സിപിഎം കോവുന്തല ബ്രഞ്ചഗവും മലപ്പട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കെ.വി രോഹിണി, പരേതയായ കെ ഓമന (മേലൂര്‍).

മക്കള്‍: കെ.വി.ജയപ്രകാശ് (റിട്ട. സബ് രജിസ്ട്രാര്‍), മോഹനന്‍ മേലൂര്‍ (വിമുക്തഭടന്‍), കെ.വി.ജയശ്രീ (ആശാവര്‍ക്കര്‍).

മരുമക്കള്‍: ഒ.സി.മോഹനന്‍ (റിട്ട.കൃഷി ഓഫീസര്‍), പി.കെ.അനിത (സീനിയര്‍ നേഴ്‌സ്, തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രി), ലീന(മേലൂര്‍).

സഹോദരങ്ങള്‍: പരേതരായ: ഗോപാലന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കുട്ട്യപ്പ നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍, നാരായണിയമ്മ.

പേരമക്കള്‍: ഡോ.പി.കെ.ജിതോയ്, പി.കെ.അശ്വിന്‍, കെ.വി. മഞ്ജു, കെ.വി.മായ, കിരണ്‍, കീര്‍ത്തി.