പിച്ചിപ്പൂ വിരിഞ്ഞിട്ട് 45 ആണ്ടുകള്‍-
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പി.ഗോപികുമാര്‍ 1977 ലാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

കെ.എച്ച്.ഖാന്‍സാഹിബ് നിര്‍മ്മിച്ച് കമലാഹാസനും വിധുബാലയും മുഖ്യവേഷം ചെയ്ത അഷ്ടമംഗല്യമാണ് ആദ്യത്തെ സിനിമ.
അതേ വര്‍ഷം തന്നെഖാന്‍സാഹിബിന്റെ ഹര്‍ഷബാഷ്പം സംവിധാനം ചെയ്തു.
77 ല്‍ പി.പി.മൊയ്തീന്‍ നിര്‍മ്മിച്ച നിഴലേ നീസാക്ഷി സംവിധാനം ചെയ്തുവെങ്കിലും റിലീസായില്ല.
1978 ല്‍ ഖാന്‍സാഹിബ് നിര്‍മ്മിച്ച മനോരഥം സംവിധാനം ചെയ്തു.
ഗാനരചയിതാവും സംവിധായകനുമായ പി.ഭാസ്‌ക്കരന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണിത്.
സംവിധായകന്‍ പി.ചന്ദ്രകുമാര്‍, പി.സുകുമാര്‍, സഹസംവിധായായിരുന്ന പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഗോപികുമാറിന്റെ സഹോദരങ്ങളാണ്.
ഹിന്ദി ഗായകന്‍ മുഹമ്മദ്‌റാഫിയെ കൊണ്ട് തളിരിട്ടകിനാക്കള്‍ എന്ന സിനിമയില്‍ അദ്ദേഹം പാടിച്ചിട്ടുണ്ട്.
റാഫി പിന്നണിപാടിയ ഏക മലയാളസിനിമയും ഇത് തന്നെ.
2003 ലെ സൗദാമിനിയാണ് അവസാനത്തെ സിനിമ.
ആകെ 12 സിനിമകള്‍ സംവിധാനം ചെയ്തു.
2020 ല്‍ നിര്യാതനായി.
1978 ലാണ് കെ.പ്രസാദ് മേരിമാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച പിച്ചിപ്പൂ സംവിധാനം ചെയ്തത്.
പിച്ചിപ്പൂ 1978 ജൂലായ്-14 നാണ് റിലീസായത്.
സുകുമാരന്‍, വിധുബാല, പിബാസ്‌ക്കരന്‍, സുകുമാരി, ഭവാനി, കെ.പി.എ.സി.ലളിത, കവിയൂര്‍പൊന്നമ്മ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചു.
മഹര്‍ഷിയുടെ കഥക്ക് തോപ്പില്‍ഭാസി തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചു.
മധു അമ്പാട് ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ബാലകൃഷ്ണന്‍നായര്‍ കലാസംവിധാനവും എസ്.എ.നായര്‍ പോസ്റ്റര്‍ ഡിസൈനിംഗും കൈകാര്യം ചെയ്തു.
ഏയ്ഞ്ചല്‍ ഫിലിംസാണ് വിതരണക്കാര്‍.
