പ്രതിസന്ധികളിലും ആശ്രയം ദൈവ വചനം.

പിലാത്തറ – പ്രതിസന്ധികളിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടുന്ന ജനത്തിന് ആശയും പ്രതീക്ഷയുമായി മാറുന്നത് ദൈവവചനമാണെന്നും ബൈബിൾ കൺവെൻഷനുകൾ അതിന് പ്രചോദനമാകുമെന്നും പട്ടുവം തിരുക്കുടുംബ ഇടവക വികാരി ഫാ.ജേക്കബ് ജോസ് പ്രസ്താവിച്ചു.

പിലാത്തറയിൽ നടക്കുന്ന രൂപത കൃപാഗ്നി ബൈബിൾ കൺവെൻഷൻ രണ്ടാം ദിനത്തിൽ നടന്ന ദിവ്യ ബലികർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു.

ഫാ.ജോർജ് പൈനാടത്ത്, ഫാ. ലെയ്ഞ്ചൽ എന്നിവർ സഹകാർമ്മികരായി.

 26  രാവിലെ 9ന് നടക്കുന്ന ദിവ്യബലി കർമ്മങ്ങൾക്ക് രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമ്മികത്വം വഹിക്കും.

27ന് രാവിലെ 9ന് നടക്കുന്ന ദിവ്യബലി കർമ്മങ്ങൾക്ക് കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

കിംഗ് ജീസസ് മിനിസ്ട്രിയിലെ ബ്രദർ സാബു ആറു തൊട്ടിയിലിന്റെ നേതൃത്വത്തിലാണ് വചന പ്രഘോഷണം നടക്കുന്നത്.