പ്ലാസ്റ്റിക്ക് പരസ്യമായി കത്തിക്കാനിതാ പരിയാരത്ത് സുരക്ഷിതമായ ഒരിടം, മെമ്പര്‍ ഉണ്ണിയേട്ടന്‍ ഇതൊന്നും കാണുന്നില്ലേ?

പരിയാരം: തുറന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് കത്തിക്കുന്നത് അരലക്ഷം രൂപവരെ പിഴ വിധിക്കാവുന്ന കുറ്റമാണ് എന്ന് ആരെങ്കിലും പരിയാരം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് ചെന്നു പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും.

കാരണം ഇവിടെ ചെറുതാഴം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡാ യ മേലേതിയടത്ത് പരിയാരം പോലീസ് സ്റ്റേഷന് നേരെ മുന്‍വശത്ത് ദേശീയപാതയോരത്ത് സിനിമാ തിയേറ്റര്‍ നിര്‍മ്മിക്കാനായി ചലച്ചിത്ര വിക സന കോര്‍പറേഷന്‍ പരിശോധന നടത്തിയ സ്ഥലത്താണ് പകല്‍നേരത്ത് തന്നെ പരസ്യമായി നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കത്തിക്കുന്ന ത്.

ചെറുതാഴം പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ അതിക്രമം നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല.

പ്ലാസ്റ്റിക്ക് കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കുന്നുപോലെ കിടക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ പല സ്ഥലങ്ങളില്‍ നിന്നും ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വാഹനത്തിലും മറ്റും എത്തിച്ച് കത്തിക്കുകയാണ്.

കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന പ്ലാസ്റ്റിക്ക് ഇത്തരത്തില്‍ കത്തിക്കുന്നതിനെതിരരെ പോലീസിനും നടപടികള്‍ സ്വീകരിക്കാമെങ്കിലും അവര്‍ക്കും മൗനമാണ്.

പൊ തുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് പരിസരവാസികള്‍ ആവശ്യപ്പെടുന്നത് നി രവധിതവണ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പേരിന് പോലും പരിശോധന ഉണ്ടായിട്ടില്ലത്രേ.

ഇവിടെ കുന്നുകൂടിക്കിടക്കുന്ന കത്തിയ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പരിസരം ശുചീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.