ഉപദേശം മറ്റുള്ളവര്‍ക്ക്-നമ്മള്‍ പ്ലാസ്റ്റിക്ക് കത്തിക്കും-ആരാ ചോദിക്കാന്‍. ?
തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് കത്തിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് പിഴയീടാക്കുന്ന നഗരസഭയുടെ ഉത്തരവാദിത്വത്തിലുള്ള തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കല്‍.

ഇന്ന് സന്ധ്യയോടെയാണ് സംഭവം.
കനത്ത പുകയും പ്ലാസ്റ്റിക്ക് കത്തുന്നതിന്റെ രൂക്ഷമായ മണവും പരന്നതോടെ നാട്ടുകാര്‍ ഇടപെട്ടാണ് കത്തിക്കുന്നത് അവസാനിപ്പിച്ചത്.
അപ്പോഴേക്കും മാലിന്യത്തിന്റെ വലിയൊരു ഭാഗം കത്തിത്തീര്‍ന്നിരുന്നു.
ഉപദേശവും നടപടികളും മറ്റുള്ളവര്‍ക്ക് മാത്രം ഉള്ളതാണോ എന്നാണ് നാട്ടുകാര്‍ നഗരസഭരണാധികാരികളോട് ചോദിക്കുന്നത്.
