ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത 71 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും
തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച 76 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.
ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്.
2018 ല്‍ പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.
പ്രതിയുടെ വീട്ടില്‍ വെച്ച് പലതവണ ബലാല്‍സംഗം ചെയ്തതായാണ് പരാതി.
അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചത്.
2 വകുപ്പുകളില്‍ 10 വര്‍ഷവും 50,000 വീതവും രണ്ട് വകുപ്പുകളില്‍ 10 വര്‍ഷവും 25,000 വീതവും ഭീഷണിപ്പെടുത്തിയതിന് 2 വര്‍ഷവുമാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി എന്നതിനാല്‍ 10 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാവും.
പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
അന്നത്തെ ആലക്കോട് സി.ഐ ഇ.പി.സുരേശനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.