പോക്‌സോ-ഫുട്‌ബോള്‍ പരിശീലകന്‍ ബത്താലി മുസ്തഫ റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ റിമാന്‍ഡില്‍.

സയ്യിദ് നഗറിലെ മുസ്തഫ ബത്താലി(32)യെയാണ് എസ്.ഐ.ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ ഒരു ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.

ഹോസ്റ്റലില്‍ താമസിക്കുന്ന 15 കാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

സംഭവം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോ ക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ റിമാന്‍ഡ് ചെയ്തു.