പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി
തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
മറ്റൊരാൾ ഒളിവിൽ.
ഇന്നലെ മുയ്യത്താണ് സംഭവം നടന്നത്.
കറച്ചു നാളുകളായി ഇവർ ആൺകുട്ടിയെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിവരികയായിരുന്നുവത്രേ.
വിവരം ചില സുഹൃത്തുക്കളെ അറിയിച്ചത് പ്രകാരം ഇന്നലെ രാത്രി ഇരുവരേക്കും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു.
നന്നായി കൈകാര്യം ചെയ്ത ശേഷം ഒരാളെ പോലീസിലേൽപ്പിച്ചു.
മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം.
അടുത്തിടെ ഒരു പ്രമുഖ രാഷ്ടീയ പാർട്ടിയുടെ പ്രാദേശിക കാര്യദർശിമാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും.