എട്ട് വയസുകാരിക്ക് പീഡനം- രണ്ടുപേര്‍ക്കെതിരെ പോക്‌സോ-

പഴയങ്ങാടി: എട്ട് വയസുകാരി വിദ്യാര്‍ത്ഥിനിക്കെതിരെ പീഡനശ്രമം രണ്ട് പേര്‍ക്കെതിരെ പോക്‌സോ കേസ്.

പഴയങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ എല്‍.പി.സ്‌കൂള്‍ വിദ്യാത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട്

പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലിസ് കേസെടുത്തത്.

വാദ്യകലാകാരനായ എം.പി.പ്രകാശന്‍ (50), 18 കാരനായ ഒരു കോളേജ് വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്‌കൂളില്‍ ക്ലാസിനെത്തിയ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്.

കുട്ടി വിട്ടില്‍ തനിച്ചുള്ള സമയത്താണ് പരിചിതരായ ഇവര്‍ എത്തി കുട്ടിയെ പിഡിപ്പിക്കാനുള്ള ശ്രമം നടത്തിയതെന്നാണ് വിവരം.

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.