എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെയും മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാക്കളെയും അനുമോദിച്ചു.
തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെയും മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയപോലീസ് ഉദ്യോഗസ്ഥരെയും അനുമോദിച്ചു.
കെ എ പി നാലാം ബറ്റാലിയന് സ്മാര്‍ട്ട് ക്ലാസ് റൂമില്‍ വച്ച് നടന്ന പരിപാടി കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി പി.പി.സദാനന്ദന് ഉദ്ഘാടനം ചെയ്തു.
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന് അധ്യക്ഷത വഹിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്,
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പ്രവീണ, പോലീസ് അസോസിയേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍ ടി.വി.ജയേഷ് എന്നിവര്‍ സംസാരിച്ചു.
കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് നന്ദിയും പറഞ്ഞു.
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി ബാബു, പോലീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ എന്നിവര്‍ പങ്കെടുത്തു.
