പരിയാരം പോലീസ് ഉണര്‍ന്നു—ഒരു ലിറ്റര്‍ നാടന്‍ചാരായവുമായി യുവാവ് അറസ്റ്റില്‍.
പരിയാരം: പരിയാരം പോലീസ് ഉണര്‍ന്നു, ഒരു ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.

പുത്തൂര്‍കുന്നിലെ കല്ലേന്‍ ഹൗസില്‍ സുനില്‍ ജോസിനെയാണ്(45) ഇന്നലെ എസ്.ഐ ശശിധരന്‍,
സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ കെ.ദിലീപ് എന്നിവരുടെ
നേതൃത്വത്തിലാണ് ഇയാളെ മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് പിടികൂടിയത്.
മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി മദ്യവില്‍പ്പന നടത്തിവരുന്നയാളാണ് സുനില്‍ ജോസെന്ന് പോലീസ് പറഞ്ഞു.
