പരിസ്ഥിതി ദിനത്തില്‍ നട്ട ചെടികള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത സ്ക്കൂള് പി.ടി.എ പ്രസിഡന്റിന്റെ കാര്‍ ആക്രമിച്ചു.
പരിസ്ഥിതി ദിനത്തില്‍ നട്ട ചെടികള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത സ്ക്കൂള് പി.ടി.എ പ്രസിഡന്റിന്റെ കാര്‍ ആക്രമിച്ചു.
മുഴക്കുന്ന്: പരിസ്ഥിതി ദിനത്തില്‍ നട്ട ചെടികള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതിന് സ്ക്കൂള് പി.ടി.എ പ്രസിഡന്റിന്റെ കാറിന് നേരെ ആക്രമം നടത്തി 13,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് യുവാവിന്റെ പേരില്‍ മുഴക്കുന്ന് പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 17 ന് വൈകുന്നേരം 6 ന് സ്ക്കൂള് വളപ്പില്‍ അതിക്രമിച്ചുകയറി അയ്യപ്പന്‍കാവ് മുബാറക്ക് എല്‍.പി.സ്ക്കൂള് പി.ടി.എ പ്രസിഡന്റ് സി.എച്ച്.ഷിഹാബിന്റെ കെ.എല്‍-58 ഇ-1177 സ്വിഫ്റ്റ് കാറിന്റെ പിറകിലെ ടയറുകള്‍ കൊടുവാള് കൊണ്ട് കുത്തിക്കീറുകയും ബോണറ്റിന് കേടുവരുത്തുകയും ചെയ്തതിനാണ് കേസ്.
ഈ വര്‍ഷം ജൂണ്‍-5 ന് പരിസ്ഥിതി ദിനത്തില്‍ സ്ക്കൂളില്‍ നട്ട വൃക്ഷതൈകള്‍ 6 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ നശിപ്പിച്ച എ.കെ.നാസര്‍ എന്നയാളുടെ പേരിലാണ് കേസ്.
