പൊന്നാപുരംകോട്ട പണിതീര്‍ന്നിട്ട് 51 വര്‍ഷം-
വടക്കന്‍പാട്ടുകളുടെ നിര്‍മ്മാണകുത്തകയുണ്ടായിരുന്ന ഉദയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ഐതിഹാസികമായ ഒരു വടക്കന്‍പാട്ട് സിനിമയാണ് പൊന്നാപുരംകോട്ട.
ഈസ്റ്റ്മാന്‍ കളറിന്റെ മനോഹാരിതയില്‍ മലയാളിയെ വിസ്മയിപ്പിച്ച സിനിമ. ക്യാമറയുടെ കള്ളക്കളികള്‍ക്കിടയില്‍ വിജയശ്രീയുടെ നഗ്നമേനി പകര്‍ത്തിയ ഈ സിനിമ വിജയശ്രീയുടെ ആത്മഹത്യക്ക് തന്നെ കാരണമായെന്നും പറയപ്പെടുന്നു.
കേളുമൂപ്പന്റെ പൊന്നാപുരം കോട്ട കീഴടക്കാനെത്തുന്ന കമ്മുവിന്റെയും(പ്രേംനസീര്‍)കണാരന്റെയും(ഉമ്മര്‍) ഇവരെ പ്രതിരോധിക്കുന്ന കുശാഗ്രബുദ്ധിയായ കേളുമൂപ്പന്റെയും(എന്‍.ഗോവിന്ദന്‍കുട്ടി) കഥയാണ് പൊന്നാപുരം കോട്ടയെന്ന് ചുരുങ്ങിയ വാക്കുകളില്‍ പറയാം.
1973 മാര്‍ച്ച് 30 നാണ് 51 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്.
പ്രധാന വില്ലനെ അവതരിപ്പിച്ച എന്‍.ഗോവിന്ദന്‍കുട്ടി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
ക്യാമറ-എന്‍.എ.താര, എഡിറ്റിംഗ് വീരപ്പന്‍, കലാസംവിധാനം-ഭരതന്‍. എക്‌സല്‍ പ്രൊഡക്ഷന്‍സാണ് വിതരണക്കാര്‍.
നിര്‍മ്മാണവും സംവിധാനവും എം.കുഞ്ചാക്കോ. അടൂര്‍ഭാസി, വിജയശ്രീ, വിജയനിര്‍മ്മല, തിക്കുറിശി, എസ്.പി.പിള്ള, മണവാളന്‍ ജോസഫ്, പറവൂര്‍ ഭരതന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.ലളിത, കെ.എസ്.ഗോപിനാഥ്, ശബ്‌നം, രാജശ്രീ, ജി.കെ.പിള്ള, ആലുംമൂടന്‍, പ്രേംജി, ആറന്‍മുള പൊന്നമ്മ, അടൂര്‍ പങ്കജം, വി,പി.ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ സംഗീതം പകര്‍ന്ന 7 സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.
ഗാനങ്ങള്‍-
1-മായമോതിരം മന്ത്രമോതിരം-യേശുദാസ്.
2-നളചരിതത്തിലെ-പി.സുശീലയ
3-രൂപവതി രുചിരാംഗി-യേശുദാസ്.
4-വള്ളിയൂര്‍കാവിലെ-പി.ജയചന്ദ്രന്‍.
5-വയനാടന്‍ കേളൂന്റെ(എ.പി.ഗോപാലന്‍)-യേശുദാസ്, മാധുരി.
6-ചാമുണ്ടേശ്വരി-യേശുദാസ്.
7-ആദിപരാശക്തി-യേശുദാസ്, പി.ബി.ശ്രീനിവാസ്, പി.ലീല, പി.സുശീല, മാധുരി.