ഞാന്‍ പെണ്‍കൊടിമാരുടെ പ്രിയമദനന്‍-പൂച്ചസന്യാസി @ 42.

ഹരിഹരന്‍ സംവിധാനം ചെയ്ത മുഴുനീള ഹാസ്യചിത്രമാണ് പൂച്ചസന്യാസി.

ഹൈമവതി മൂവീമേക്കേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചതും ഹരിഹരന്‍ തന്നെ.

1981 ഒക്ടോബര്‍-30നാണ് 42 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്.

രാജ്കുമാര്‍, ബാലന്‍.കെ.നായര്‍, പി.കെ.വേണുക്കുട്ടന്‍നായര്‍, ബഹദൂര്‍, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാധവി,റീന, രാഗിണി, പ്രിയ, ജയമാലിനി, സുകുമാരി എന്നിവരാണ് പ്രധാന വേഷത്തില്‍.

മങ്കൊമ്പ് ഗോപാലകൃഷ്ണനും പൂവ്വച്ചല്‍ഖാദറും രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നത് യേശുദാസ്. കെ.ജെ.ജോയിയാണ് പശ്ചാത്തലസംഗീതം

മുനവിര്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച സിനിമയുടെ കഥ, തിരക്കഥ രചിച്ചതും ഹരിഹരനാണ്.

സംഭാഷണം-ഡോ.ബാലകൃഷ്ണന്‍. ക്യാമറ മെല്ലി ഇറാനി എഡിറ്റര്‍ എം.എസ്.മണി.

കല എസ്.കൊന്നനാട്ട്, പരസ്യം കെ.രാധാകൃഷ്ണന്‍. ഇന്ന് കണ്ടാലും മതിമറന്ന് ചിരിക്കാനുള്ള വക ഈ സിനിമയിലുണ്ട്.

ഗാനങ്ങള്‍

1-എങ്ങിനെ എങ്ങിനെ ഞാന്‍-എസ്.പി.ശൈലജ.

2-ഇവനൊരു സന്യാസി-വാണിജയറാം, എസ്.പി.ശൈലജ, സുജാത മോഹന്‍, അമ്പിളി.

3-നാരികള്‍-യേശുദാസ്.

4-ഞാന്‍ പെണ്‍കൊടിമാരുടെ-യേശുദാസ്.

5-ഓരോ വാക്കിലും-യേശുദാസ്, ശൈലജ.