പൂക്കോത്ത്‌കൊട്ടാരം പ്രതിഷ്ഠാദിന മഹോല്‍സസവും ഭഗവതിസേവയും മെയ്-29, 30 തീയതികളില്‍ നടക്കും-ഊട്ടുപുര സമര്‍പ്പണം മെയ്-30 ന്.
തളിപ്പറമ്പ്: പൂക്കോത്ത്‌കൊട്ടാരം പ്രതിഷ്ഠാദിന മഹോല്‍സസവും ഭഗവതിസേവയും മെയ്-29, 30 തീയതികളില്‍ നടക്കും.
നാളെ 29 ന് വൈകുന്നേരം 6.30 നാണ് ഭഗവതിസേവ.
ഭഗവതിസേവയില്‍ പങ്കെടുക്കുന്നത് കുടുംബ ഐശ്വര്യത്തിനും ചൊവ്വ, ശനി, രാഹു എന്നീ പാപഗ്രഹങ്ങളുടെ ദോഷങ്ങള്‍ അകറ്റുന്നതിനും മാംഗല്യയോഗം, ശത്രുദേഷ നിവാരണം,
വിദ്യാ വിജയപ്രാപ്തി, അഭീഷ്ഠകാര്യ സിദ്ധി തുടങ്ങി മനുഷ്യമനസുകള്‍ക്ക് ശാന്തിയും സമാധാനവും നല്‍കാന്‍ സാധിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഭഗവതിസേവയുടെ വഴിപാട് രസീത് ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.
പൂക്കോത്ത്‌കൊട്ടാരത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുരയുടെ സമര്‍പ്പണം മെയ്-30 ന് രാവിലെ 10.30 ന് നടക്കും.
അന്ന് ഉച്ചക്ക് 12 മണി മുതല്‍ രണ്ട് മണിവരെ അന്നദാനവും നടക്കും.