പുക്കോത്ത്‌തെരു റോഡില്‍ അപകടകുഴികള്‍ നിറഞ്ഞു.
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടയാത്രപോലും ചെയ്യാനാവാത്തവിധം അപകടാവസ്ഥയിലായി.

തളിപ്പറമ്പ് ദേശീയപാതയോരത്തുനിന്നും കീഴാറ്റൂര്‍ ഭാഗത്തേക്ക് ഉള്‍പ്പെടെ പോകുന്ന റോഡിന് ഇരുവശവും നിരവധി വീടുകളുണ്ട്.
റോഡ് കുഴികള്‍ നിറഞ്ഞ് അപകടാവസ്ഥയിലായതോടെ ഓട്ടോറിക്ഷക്കാര്‍ ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുകയാണ്.
ഇരുചക്രവാഹനയാത്രികര്‍ വാഹനമോടിക്കുമ്പോള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്.
ഒരു വീട്ടമ്മ കുഴിയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലാണ്.
നഗരസഭാ കൗണ്‍സിലറും ബന്ധപ്പെട്ട അധികൃതരും മൗനംപാലിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.
