ക്ഷേത്രപൂരക്കളി കലാ അക്കാദമി രൂപീകരിച്ചു-കണ്‍വെന്‍ഷന്‍ 24 ന്
പയ്യന്നൂര്‍: കേരള പൂരക്കളി കലാ അക്കാദമിയില്‍ പിളര്‍പ്പ്.

മലബാറിലെ പ്രധാനഅനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ സമഗ്രമായ പുരോഗതി, ജനകീയവല്‍ക്കരണം, പഠനം, ഗവേഷണം, കലാകാരന്മാരുടെ ക്ഷേമം എന്നിവ ഉറപ്പു വരുത്താന്‍
1994-ല്‍ രൂപം കൊണ്ട സംഘടനയായ കേരള പൂരക്കളി കലാഅക്കാദമിയില്‍ നിന്ന് ചേരിതിരിഞ്ഞ് ക്ഷേത്ര പൂരക്കളി കലാഅക്കാദമി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ പ്രഥമ കണ്‍വെന്‍ഷന്‍ 24 ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നെല്ലിക്കാംതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി പൂരക്കളിയും മറത്തുകളിയും നടക്കുന്ന എഴുപതിലധികം ക്ഷേത്രങ്ങളില്‍ നിന്നായി നൂറു കണക്കിന് കലാകാരന്മാരെ പങ്കെടുപ്പിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തുക.
കാട്ടാമ്പള്ളി നാരായണന്‍ സംഘാടകസമിതി ചെയര്‍മാനും പി കെ.നാരായണന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംഘടന കണ്‍വെന്‍ഷനില്‍ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
വാര്‍ത്തസമ്മേളനത്തില്‍ കാട്ടാമ്പള്ളി നാരായണന്‍, പിലാക്കാല്‍ അശോകന്‍, യു.കെ.രമേശന്‍, വി. ജനാര്‍ദ്ദനന്‍, എം.വി. സുരേന്ദ്രന്‍, എം. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
