പോപുലര്‍ ഫ്രണ്ട് വടംവലി മല്‍സരം തടയാന്‍ സിപിഎം ശ്രമം-ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു.
പരിയാരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വടംവലി മല്‍സരം സി.പി.എം. തടഞ്ഞ സംഭവത്തില്‍ പരിയാരം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു.
ഏരിയ പ്രസിഡന്റ് അയ്യൂബ് തിരുവട്ടൂര്‍, സെക്രട്ടറി ഫസല്‍, അഫ്‌സല്‍ കുറ്റ്യേരി, മുഹ്‌സിന്‍ തിരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
സേവ് ദ റിപ്പബ്ലിക്ക്’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബര്‍ 17ന് കോഴിക്കോട് നടക്കുന്ന ജന
മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്ത് ഏരിയ സമ്മേളനങ്ങള്‍ നടത്തിവരുന്നുണ്ട്.
അതിന്റെ ഭാഗമായി തളിപ്പറമ്പ് ഡിവിഷനിലെ പരിയാരം ഏരിയ കമ്മറ്റി ജൂലൈ 15 മുതല്‍ 18വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
കുറ്റിയേരി കടവില്‍ ജൂലായ് ഇന്ന് നടത്താനിരുന്ന വടംവലി മത്സരം യാതൊരു കാരണവും കൂടാതെ സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചതായി ഏരിയാ കമ്മറ്റി ആരോപിച്ചു.
പരിപാടിക്ക് വേണ്ടി സ്ഥാപിച്ച പതാകകള്‍ അഴിച്ചു മാറ്റിയ പോലീസ് നടപടിയും പ്രതിഷേധാര്‍ഹമാണെന്നും പോപ്പുലര്‍ഫ്രണ്ട് ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.