പി.രതീഷ്‌കുമാറിന് സംസ്ഥാന പ്രതിഭാ പുരസ്‌ക്കാരം-

തളിപ്പറമ്പ്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സംസ്ഥാന പ്രതിഭാ പുരസ്‌ക്കാരം ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.രതീഷ്‌കുമാറിന്.

സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള 2021-22 ലെ പുരസ്‌ക്കാരത്തിനാണ് രതീഷ്‌കുമാര്‍ അര്‍ഹനായത്.

കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം സമ്മാനിക്കും.

കാസര്‍ക്കോട് ജില്ലയിലെ ചട്ടംച്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കുളിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ അദ്ധ്യാപകനാണ്.

രക്തദാന ബോധവല്‍ക്കരണ ക്ലാസ്, രക്തദാന ക്യാമ്പ് ,അവയവദാന ബോധവല്‍ക്കരണം, പാലിയേറ്റിവ് കെയര്‍ എന്നീ രംഗത്തും പ്രവര്‍ത്തിച്ചു വരുന്നു.

78 തവണ ഇതുവരെയായി രതീഷ് കുമാര്‍ രക്തദാനം ചെയ്തിട്ടുണ്ട്. ഇതു വരെയായി 23 വ്യത്യസ്ത അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ദേശീയ-സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുമാണ്.

നാഷണല്‍ സര്‍വ്വീസ് സ്‌കീം മുന്‍ കാസര്‍ക്കോട് ജില്ലാ കണ്‍വീനറാണ് .
തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബേങ്കിലെ മുന്‍ ഉദ്യോഗസ്ഥന്‍ പൂക്കോത്ത് തെരുവിലെ പരേതനായ പി.ഗോപാലന്റെയും പിലിക്കോട് തെരുവിലെ പി.കെ.സാവിത്രിയുടെയും മകനാണ്.

ഒറ്റപ്പാലം സ്‌റ്റേയിറ്റ് ബേങ്ക് ഓഫ് ഇന്ത്യ യിലെ(റാസ് മെക്ക്) ഓഫീസറായ പയ്യന്നൂര്‍ തെരുവിലെ ജയശ്രീരാഘവനാണ് ഭാര്യ.

തിരുവനന്തപുരം ടാറ്റ എല്‍ എക്‌സ് ഐ യിലെ എഞ്ചിനീയര്‍ ആര്‍.അനാമിക, ഏഴിമല കേന്ദ്രീയ വിദ്യാലയ അക്കാദമി ഐ.എന്‍.എസ് സമോറിനിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആര്‍.അഭിനവ് മക്കളാണ്.