നവീകരിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍ തുറന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൂവോട് പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ എം.പി.സജീറ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍. കെ.പി.കദീജ, കൗണ്‍സിലര്‍മാരായ സി.വി. ഗിരീശന്‍, ഡി.വനജ, സി.നുബില, പി.കെ.സഹിദ, പി.കെ.റസിയ, പി.ഷൈനി, ബ്ലോക്ക് ഓഫിസര്‍ കൈരളി, നഗരസഭ സുപ്രണ്ട് സുരേഷ് കസ്തുരി] എന്നിവര്‍ സംസാരിച്ചു.
മുന്‍സിപ്പല്‍ എഞ്ചിനീയര്‍ വി.വിമല്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ സിക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും ഹോസ്റ്റല്‍ വാര്‍ഡന്‍ ശ്രീകല നന്ദിയും പറഞ്ഞു.
