പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മല്‍സ്യബന്ധന തൊഴിലാളിക്ക് പരിക്കേറ്റു.
പരിയാരം: കടലില്‍ പാചകത്തിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മല്‍സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.
തെലങ്കാന സ്വദേശി മെദാഹരിയര്‍(32)നാണ് പരിക്കേറ്റത്.
ബേപ്പുരില്‍ നിന്നും മല്‍സ്യബന്ധനത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയായ ഇയാള്‍ ബോട്ടില്‍ വെച്ച് പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഏഴിമലക്ക് സമീപം പുറംകടലില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഉടന്‍ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയലും തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും വില ഗുരുതരമായതിനാല്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
