തളിപ്പറമ്പ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി വിരമിക്കുന്നു.

29 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിന് ശേഷമാണ് ചുഴലി നിടുവാലൂര്‍ സ്വദേശിയായ അദേഹം മെയ് 31-ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്.
1996-ല്‍ മാങ്ങാട്ടുപറമ്പിലെ ട്രെയിനിങ്ങിനുശേഷം പയ്യന്നൂരിലാണ് ഫയര്‍മാനായി സര്‍വീസില്‍ പ്രവേശിച്ചത്.
തളിപ്പറമ്പ്, ഇരിട്ടി, മട്ടാഞ്ചേരി, മട്ടന്നൂര്‍, തൃശൂര്‍ നാട്ടിക നിലയങ്ങളില്‍ സേവനമനുഷ്ഠിച്ചു.
വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ദൗത്യസംഘത്തെ നയിച്ചിട്ടുണ്ട്. ബ്രഹ്മപുരം തീപിടിത്തം, ചാല-കുപ്പം ടാങ്കര്‍ ദുരന്തങ്ങള്‍, ഇരിട്ടി വെള്ളപ്പൊക്കം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന ത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു.
ഇതിനിടെ ഒമ്പതോളം സത്സേവന പത്രങ്ങളും അവാര്‍ഡുകളും തേടിയെത്തി.
പ്രളയകാലത്ത് നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നയിച്ചു.
കൊവിഡ് കാലത്ത് മാസ്‌കുകള്‍ സ്വന്തമായി തയ്ച്ച് സേനാംഗങ്ങള്‍ക്ക് വിത രണം ചെയ്തത് ശ്രദ്ധേയമായിരുന്നു.
ഷൈമയാണ് ഭാര്യ.
മക്കള്‍: അതുല്‍രാജ് (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, ചെന്നൈ), അഭിരാം (ബിരുദ വിദ്യാര്‍ത്ഥി, സര്‍സയ്യിദ് കോളേജ്).
തളിപ്പറമ്പ് അഗ്നിരക്ഷാനിലയം സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 ന് പ്രേമരാജന്‍ കക്കാടിക്ക് യാത്രയയപ്പ് നല്‍കും.
