പ്രേമരാജന്‍ കാനയുടെ കവിതാസമാഹാരം-പോസിറ്റീവ്-പ്രകാശനം ഡിസംബര്‍ 3 ന്
മാതമംഗലം: പ്രേമരാജന്‍ കാനയുടെ കവിതാസമാഹാരം-പോസിറ്റീവ്-പ്രകാശനം ഡിസംബര്‍ 3 ന് ശനിയാഴ്ച്ച നടക്കും.

ഉച്ചക്ക് ശേഷം 2.30 ന് വെള്ളോറ ടി.എം.എച്ച്.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ടി.ഐ.മധുസൂതനന്‍ എം.എല്‍.എക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.
എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തംഗം ടി.ആര്‍.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ഇ.പി.രാജഗോപാലന്‍ പുസ്തക പരിചയം നിര്‍വ്വഹിക്കും. പെരിങ്ങോം സി.ആര്‍.പി.എഫ് ഡി.ഐ.ജി പി.പി.പോളി മുഖ്യാതിഥിയായിരിക്കും.
റെയിഡ്‌കോ ചെയര്‍മാന്‍ പനോളി വല്‍സന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, പഞ്ചായത്തംഗം പ്രേമ സുരേഷ്, കവി മാധവന്‍ പുറച്ചേരി, കെ.ബി.ബാലകൃഷ്ണന്‍, എം.കെ.സതീശന്‍ മാസ്റ്രര്‍, സി.ബി.ഗീത ടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും.
ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകനായ പ്രേമരാജന്‍ കാനയുടെ പ്രഥമ കവിതാ സമാഹാരമാണ് പോസിറ്റീവ്.
സംഘാടകസമിതി ജന.കണ്‍വീനര്‍ പി.ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും പി.ശ്രീധരന്‍ മാസ്റ്റര്‍ നന്ദിയും പറയും.
കെ.സത്യഭാമ, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സി.സി.കുഞ്ഞിരാമന്‍,സ കെ.എസ്.സജീവ്, കെ.ബലരാമന്‍ മാസ്റ്റര്‍ , കെ.സി.പ്രകാശന്‍, പി.രമേശന്‍, പി.വി.സീമ, എന്‍.വി.രാധാകൃഷ്ണന്‍, തേജ് പ്രകാശ്,
പി.പി.ഗോപിക, വി.ദാമോദരന്‍ മാസ്റ്റര്‍, അജിത്കുമാര്‍ അനിക്കം, പി.വി.നാരായണന്‍, എം.സനൂപ് എന്നിവര്‍ സാന്നിധ്യം കൊണ്ട് ചടങ്ങ് ധന്യമാക്കും.
പ്രേമരാജന്‍ കാന മറുപടി പ്രസംഗം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ പി.ദാമോദരന്‍ മാസ്റ്റര്‍, കെ.സി.രാജന്‍, കെ.എസ്.സജീവ്, ഗിരീഷ് കോയിപ്ര, പ്രേമരാജന്‍ കാന എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
