മലയാളഭാഷയുടെ മാദകഭംഗിയില്‍–പ്രേതങ്ങളുടെ താഴ്‌വര-@50.

പി.വേണുവിന്റെ സി.ഐ.ഡി സീരീസില്‍ പെട്ട നാലാമത്തെ സിനിമയാണ് പ്രേതങ്ങളുടെ താഴ്‌വര.

1973 സപ്തംബര്‍ 28 ന് 50 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്.

1970 ല്‍ ഡിറ്റക്ടീവ് 909 കേരളത്തില്‍ എന്ന ചിത്രത്തോടെയാണ് പി.വേണു മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ ആരംഭിച്ചത്.

71 ല്‍ സി.ഐ.ഡി.നസീര്‍, 72 ല്‍ ടാക്‌സികാര്‍ എന്നിവയും ഈ ഗണത്തില്‍ പുറത്തിറങ്ങി.

തളിപ്പറമ്പ് സ്വദേശി രാഘവനെ നായകനാക്കിയാണ് പ്രേതങ്ങളുടെ താഴ്‌വര ആരംഭിച്ചത്.

അടൂര്‍ഭാസി, വിജയശ്രീ, ജോസ് പ്രകാശ്, തിക്കുറിശി, ബഹദൂര്‍, ശ്രീലത, ടി.പി.രാധാമണി, ടി.എസ്.മുത്തയ്യ, പാലാന തങ്കം, സരസ്വതി എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.

ഡിറ്റക്ടീവ് 909 കേരളത്തില്‍ എന്ന ചിത്രത്തിലെ കള്ളക്കടത്തുസംഘം തന്നെയാണ് പ്രേതങ്ങളുടെ താഴ്വരയിലും എത്തുന്നത്.

തങ്ങളുടെ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് വേണ്ടി ഇവര്‍ സൃഷ്ടിക്കുന്ന പ്രേതങ്ങളെ ഭയന്ന് ആരും വീടിന് പുറത്തിറങ്ങാതായി.

കൊലപാതകങ്ങള്‍ പ്രേതങ്ങളുടെ കണക്കില്‍ എഴുതപ്പെട്ടതോടെ രാഘവന്‍ സി.ഐ.ഡിയായി എത്തി കള്ളക്കടത്ത് സംഘത്തെ തകര്‍ക്കുന്നതാണ് കഥ.

സ്വന്തം ബാനറായ അനുപമ ഫിലിംസിന് വേണ്ടി വേണു തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചത്.

ക്യാമറ വിപിന്‍ദാസ്, എഡിറ്റര്‍ കെ.നാരായണന്‍, കല കെ..ബാലന്‍, പരസ്യം എസ്.എ.സലാം.

വിമല ഫിലിംസാണ് സിനിമ വിതരണം ചെയതത്.

ശ്രീകുമാരന്‍തമ്പിയും ദേവരാജനും ചേര്‍ന്നൊരുക്കിയ മനോഹരമായ ഗാനങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്.

ഗാനങ്ങള്‍-

1-ആതിരേ തിരുവാതിരേ-മാധുരി.

2-കല്ലോലിനിയുടെ കരയില്‍-യേശുദാസ്.

3-മുത്തു മെഹബൂബ-പി.ബി.ശ്രീനിവാസ്, സതി.

4-രാഗതരംഗിണീ നിയണയുമ്പോള്‍-യേശുദാസ്.

5-സുപ്രഭാതമായി സുമകന്യകേ-മാധുരി.

5-മലയാളഭാതന്‍ മാദകഭംഗിനിന്‍-ജയചന്ദ്രന്‍.