വിലക്കയറ്റം-സി.എം.പി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

പിലാത്തറ: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ, നിത്യപയോഗ സാധങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നി മുദ്രാവാക്യവുമായി സി എം പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പിലാത്തറ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണാ സമരം സഘടിപ്പിച്ചു.

സി എം പി അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീര്‍ ഉദ്ഘാടനം ചെയ്തു.

സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി അംഗം എം.പി.ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

സി.ശിവദാസന്‍, കെ.വി.മോഹനന്‍, കെ.സി.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി സി.എ.ജോണ്‍ സ്വാഗതം പറഞ്ഞു.