തോമസ് മാഷ് വരും-ജീവിതത്തിലെ സുപ്രധാനമായ തീരുമാനമെന്നും തോമസ്.

കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി.തോമസ് കണ്ണൂരിലെത്തും.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്, ജീവിതത്തിലെ

സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.

പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന കെ.സുധാകരന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് കെ.വി.തോമസിന്റെ നിര്‍ണായക തീരുമാനം.