ഓട്ടോയില്‍ കടത്തിയ നിരോധിത പുകയില ഉല്പ്പന്നങ്ങളോടെ രണ്ടുപേര്‍ പിടിയില്‍.
തലശ്ശേരി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.

ധര്‍മ്മടം മിത്തലെപീടികയില്ധര്മ്മടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
645 പാക്കറ്റ് ഹാന്‍സും 816 പാക്കറ്റ് കൂള്‍ ലിപ്സുമാണ് പോലീസ് പിടികൂടിയത്.
പിണറായി കുഞ്ഞിപ്പള്ളി സ്വദേശി പി.കെ.നൗഫല്‍ (42) ഓട്ടോ െ്രെഡവര്‍ പിണറായിയിലെ ഷംസീര്‍ (48) എന്നിവരെയാണ് ധര്‍മ്മടം എസ് ഐ അശോകന് പാലോറന്, എഎസ്ഐ.സജിത്ത്,
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ.ജിത്ത് ടി.നിധിന്, സന്തോഷ് എന്നിവടങ്ങിയ പോലീസ് സംഘം പിടികൂടിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
നൗഫല്‍ നേരത്തെ ലഹരിവസ്തുക്കള്‍ കടത്തിയ കേസില്‍ പ്രതിയാണ്.
