210 പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
കൊളച്ചേരി പള്ളിപ്പറമ്പ് പള്ളിയത്ത് വെച്ചാണ് പള്ളിയത്ത് സ്റ്റോര്‍ എന്ന കടയില്‍ നിന്നും 210 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്.
ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ് കൃഷ്ണയും സംഘവും നടത്തിയ റെയിഡിലാണ്
പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. കടയുടമ നൂറുദ്ദീന്റെ(38) പേരില്‍ കേസെടുത്തു. എം.വി.അഷറഫ്, വിനീഷ്, അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
