ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുമെന്ന് സൂചന-പോലീസ് സുരക്ഷ കര്‍ശനമാക്കും.
തളിപ്പറമ്പ്: ഇന്ന് തളിപ്പറമ്പിലെത്തുന്ന കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാവാന്‍ സാധ്യത.

ഇത് കണക്കിലെടുത്ത് ഗവര്‍ണ്ണര്‍ക്ക് കര്‍ശനമായ സുരക്ഷയൊരുക്കാന്‍ ഇന്നലെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന് വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
ഭാരതാംബ വിവാദത്തിന് പിറകെ രജിസ്ട്രാറെ സസ്പെന്‍ന്റ് ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഇടതുസംഘടനകള്‍ പ്രതിഷേധത്തിലാണ്.
അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴവില്ലാത്ത സുരക്ഷാനടപടികള്‍ ഒരുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
നാളെ വൈകുന്നേരം അഞ്ചിനാണ് ഗവര്‍ണ്ണര്‍ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെത്തുന്നത്.
വ്യവസായി മൊട്ടമ്മല്‍ രാജന് ക്ഷേത്രത്തിന് സമര്‍പ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവഭഗവാന്റെ വെങ്കലശില്‍പ്പം ഗവര്‍ണ്ണര്‍ അനാച്ഛാദനം ചെയ്യും.
മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
