മോദിക്ക് ഒരു പഞ്ച്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
കണ്ണൂര്‍: ഇന്ത്യന്‍ കായിക ലോകത്തിന് അപമാനമാണ് നരേന്ദ്രമോദിയുടെ സര്‍ക്കാറെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.
ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിയ താരങ്ങളെയാണ് നരേന്ദ്രമോദിയുടെ ഭരണകൂടം തെരുവില്‍ വലിച്ചിഴച്ചു കൊണ്ടുപോയത്.
ഇന്ത്യക്ക് നാണക്കേടാണ് പീഡകരായ ബിജെപി എം പി മാരെ സംരക്ഷിച്ചുകൊണ്ട് സ്വീകരിക്കുന്ന പ്രതികാര നടപടികളെന്നും റിജില്‍ ആരോപിച്ചു.
നരേന്ദ്രമോദിയുടെ മുഖത്ത് പഞ്ച് ചെയ്ത് കൊണ്ടാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
ജില്ലാ ആക്ടിങ് പ്രസിഡന്റ് വി.രാഹുല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍,
ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, പ്രശാന്ത് മാസ്റ്റര്‍, മഹിത മോഹന്‍, നേതാക്കളായ എം.കെ.വരുണ്‍, നികേത് നാറാത്ത്, കെ.സി.രജീഷ്, റിജിന്‍ ബാബു, അബ്ദുള്‍ വാജിദ്, സുരാഗ് പരിയാരം, റിസ്വാന്‍, അഷിത്ത് അശോകന്‍, ഉമ്മര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.
