പി.എസ്.സി.യുടെ പ്രൊഫൈല്‍ ഫോട്ടോ പുതുക്കേണ്ടതുണ്ടോ—?
തിരുവനന്തപുരം: പി.എസ്.സി.യുടെ പ്രൊഫൈലില്‍ നല്‍കുന്ന ഫോട്ടോ കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്നില്ല.
എന്നാല്‍ കൂടുതല്‍ രൂപമാറ്റം സംഭവിക്കുന്നപക്ഷം ഫോട്ടോ മാറ്റാവുന്നതാണ്.
രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ ഫോട്ടോ പേരും തിയതിയോടും കുടി ചെയ്ഞ്ച് ചെയ്യുന്നത് നന്നായിരിക്കും.
എന്നാല്‍ ഇത് നിര്‍ബന്ധമില്ല. അതേസമയം പി.എസ്.സി.യുടെ ഓരോ വിജ്ഞാപനത്തിന്റെയും ആമുഖമായി ഏത് തീയതിക്കുശേഷം എടുത്ത ഫോട്ടോ ആയിരിക്കണം ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ ഉപയോഗിക്കേണ്ടത് എന്ന് പറയുന്നുണ്ട്.
(2021 ഡിസംബറിലെ വിജ്ഞാപനത്തില്‍ 31. 12. 2011ന് ശേഷം എടുത്തതാവണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.)
ആ നിബന്ധന പാലിച്ചിരിക്കുകയും വേണം.