പി.ടി.അച്യുതവാര്യര്‍ക്ക് നവതി-ആഘോഷം കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരത്തെ മുതിര്‍ന്ന സംഘപ്രവര്‍ത്തകന്‍ പി.ടി.അച്യുതവാര്യര്‍ 90-ന്റെ നിറവില്‍.

നവതിയോട് അനുബന്ധിച്ച മക്കളും കുടുംബാഗങ്ങളും തൃച്ചംബരം തുളസിഹാളില്‍ സംഘടിപ്പിച്ച ആഘോഷപരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ പി വി സുരേഷ് അധ്യക്ഷത വഹിച്ചു.

ബി.ജെ.പി.സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്‍, രവീന്ദ്രനാഥ് ചേലേരി, കൗണ്‍സിലര്‍ ഒ.സുജാത, അഡ്വ വി.എം. ബാലകൃഷ്ണന്‍ നമ്പീശന്‍, ഗീരിഷ്, പി ടി മുരളിധരന്‍,

കെ.സി.മണികണ്ഠന്‍ നായര്‍, സി വി സോമനാഥന്‍, നാരായണ വാര്യര്‍, പി.ടി.പത്മാവതി ടീച്ചര്‍, എംപി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലെ കൊടിക്കൂറ തയ്ച്ച് നല്‍കുന്നത് അച്യുതവാര്യരാണ്.