പി.ടി.ജോസ് പുകഞ്ഞകൊള്ളി-പുറത്തുതന്നെ-അനുരഞ്ജനത്തിന് ശ്രമിക്കാതെ ജോസ് കെ.മാണി.
കണ്ണൂര്‍: ഇടഞ്ഞുനില്‍ക്കുന്ന നേതാവ് പി.ടി.ജോസിനെ പുകഞ്ഞകൊള്ളിയായി കണ്ട് ജോസ് കെ.മാണി.
ഇന്നലെ പാര്‍ട്ടിയുടെ ജില്ലാ നേതൃസംഗമത്തിലും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇരിട്ടിയില്‍ നടന്ന സെമിനാറിലും പങ്കെടുത്ത് ജില്ലയില്‍ സജീവമായിരുന്ന ജോസ് കെ.മാണി പി.ടിയെ കാണാനോ, ഫോണ്‍ ചെയ്യാനോ തയ്യാറായില്ല.
അദ്ദേഹം പോകുന്നുണ്ടെങ്കില്‍ പോകട്ടെ എന്നാണ് ജോസ് പ്രതികരിച്ചത്.
ഞാന്‍ എന്റെ വീട്ടില്‍ തന്നെ നില്‍ക്കുമെന്നും എങ്ങും പോകുന്നില്ലെന്നും പി.ടി.ജോസ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിച്ചു.
എന്നാല്‍ പി.ടിയോട് കൂറുള്ള ചപ്പാരപ്പടവ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ ചിലര്‍ നേതൃയോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത് ചര്‍ച്ചയായിട്ടുണ്ട്.
