പത്മശ്രീ ഇ.പി നാരായണന്‍ പെരുവണ്ണാനെ പുളിമ്പറമ്പ് ആഷസ് ആദരിച്ചു
തളിപ്പറമ്പ്:പുളിമ്പറമ്പ് ആഷസ് കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പത്മശ്രീ പുരസ്‌ക്കാരം നേടിയ തെയ്യം കനലാടി ഇ.പി നാരയണന്‍ പെരുവണ്ണാനെ ആദരിച്ചു.
പുളിമ്പറമ്പ് കവലയില്‍ നിന്നും മുത്തുകുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സമ്മേളന ഹാളിലേക്ക് ആനയിച്ചു.
പ്രശസ്ത ശില്‍പി കെ.കെ.ആര്‍ വെങ്ങര നാരായണ പെരുവണ്ണാനെ പൊന്നാടയണിച്ച് ആദരിച്ചു.
തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ ആഷസിന്റെ ഉപഹാരം സമര്‍പ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് കരിയില്‍ രാജന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ ഒ. സുഭാഗ്യം, സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍, ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
സി. വി.മോഹനന്‍ സ്വാഗതവും കെ.വി രത്‌നദാസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സിനിമാ പിന്നണി ഗായകന്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ ഗാനാലാപനവും നടന്നു.
