പുല്ലാഞ്ഞ്യോട് L D F തട്ടുതകര്‍പ്പന്‍ വിജയം- ഭൂരിപക്ഷം-645.

തളിപ്പറമ്പ്: പുല്ലാഞ്ഞ്യോട് വാര്‍ഡില്‍ എല്‍.ഡി.എഫിന് വന്‍ വിജയം.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ 237 വോട്ട് കൂടതല്‍ നേടി 645 വോട്ടിനാണ് സി.പി.എമ്മിലെ വി.രമ്യ വിജയിച്ചത്.

കഴിഞ്ഞ കവണ 408 വോട്ടായിരുന്നു ഭൂരിപക്ഷം.

വോട്ടിങ്ങ് നില-ആകെ വോട്ട് 1255(സ്ത്രീകള്‍-716, പുരുഷന്‍മാര്‍-539). പോള്‍ ചെയ്തത്-1040. മൂലയില്‍ ബേബി(കോണ്‍ഗ്രസ്-യു.ഡി.എഫ്)-154, വി.രമ്യ(സി.പി.എം-എല്‍.ഡി.എഫ്)-799, എം.ശീതള(ബ.ജെ.പി)–87.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച പി.പി.ഷൈനി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.