പയ്യാവൂരില്‍ പുണ്യംപൂങ്കാവനം-മലബാര്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി-
പയ്യാവൂര്‍:പയ്യാവൂര്‍ ശിവക്ഷേത്രത്തിന്റെ ഊട്ടുത്സവത്തിന്റെ ഭാഗമായി പുണ്യം പൂങ്കാവനവും മലബാര്‍ ദേവസ്വം ബോര്‍ഡും
സംയുക്തമായി നടത്തിവരുന്ന പരിപാടകളിലൊന്നായ പൂജാപുഷ്പ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ജില്ലതല ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും ക്ഷേത്രാങ്കണത്തില്‍ നടന്നു.
ഐ ആര്‍ പി സി യുമായി സഹകരിച്ച് ആരോഗ്യ പരിപാലന ഹെല്‍പ്പ് ഡസ്‌ക്കും, കുടിവെള്ള വിതരണവും 24 വരെ ഉണ്ടാവും.
ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മണികണ്ഠന്‍ നായരും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ മുന്‍ മെമ്പര്‍ പി.വി സതീഷ് കുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പയ്യാവൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോകുലാനന്ദ് അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ ദേവസ്വം ചെയര്‍മാന്‍ പി.സുന്ദരന്‍ സ്വാഗതവും വിനോദ് കണ്ടക്കൈ നന്ദിയും പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളിധരന്‍ ആശംസപ്രസംഗം നടത്തി.
